കിഫ്ബിയിലെ ഇഡി അന്വേഷണം തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. അന്വേഷണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയതല്ല. അന്വേഷണ ഏജന്‍സിയെ വിളിച്ചുവരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അഴിമതിക്ക് കുടപിടിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും കെ. സുരേന്ദ്രന് ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നുകൊണ്ട് രാജ്യത്ത് എവിടെയെങ്കിലും കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കാര്യത്തില്‍ നിന്ന് ഏജന്‍സികള്‍ പിന്മാറില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഉള്ളതുകൊണ്ട് ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്നാണ് പറഞ്ഞത്. ഉദ്യോഗസ്ഥര്‍ അന്വേഷണ ഏജന്‍സിക്ക് മുന്പില് ഹാജരാകില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെയാണ് പറയാനാവുക. സ്വര്‍ണക്കടത്തുമായും അനുബന്ധ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളെ വിളിച്ചുവരുത്തിയത് മുഖ്യമന്ത്രി തന്നെയാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു.