മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് ഈ മാസം 10 തിയതി മുതല്‍ കാണാതായത്.
പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല.മാര്‍ച്ച് 10 ന് പതിവ് പോലെ വളാഞ്ചേരിയിലെ ക്ലിനിക്കിലേക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് സുബിറ. വീടിന് 100 മീറ്റര്‍ മാത്രം അകലെയുള്ള ബന്ധുവിന്റെ വീട്ടിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടും ഉണ്ട്. വളാഞ്ചരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
20 ദിവസം പിന്നിട്ടിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായിട്ടില്ല. സുബിറ ഫര്‍ഹത്തിന്റെ ഒരു വര്‍ഷത്തെ ഫോണ്‍ കോളുകള്‍ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല.