കേരള കാമരാജ് കോണ്‍ഗ്രസ് എന്‍.ഡി.എ മുന്നണി വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായി പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ സെക്രട്ടറി തിരുവള്ളൂര്‍ മുരളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടടുത്താണ് കേരള കാമരാജ് കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേരുന്നത്.
സംസ്ഥാന പ്രസിഡന്റായിരുന്ന വിഷ്ണുപുരം ചന്ദ്രശേഖരന് കോവളത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായി താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ ഏകപക്ഷീയമായി തീരുമാനിച്ചതാണെന്നും ആവശ്യപ്പെട്ട സീറ്റുകള്‍ നല്കാന് എന്‍.ഡി.എ നേതൃത്വം തയ്യാറായില്ലെന്നും തിരുവള്ളൂര്‍ മുരളി പറഞ്ഞു.
കോവളത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച ക്രിക്കറ്റ് ബാറ്റ് ചിഹ്നം അനുവദിക്കാതെ താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചതായും ഈ സാഹചര്യത്തിലാണ് പാര്‍ട്ടി മുന്നണി വിടാന്‍ തീരുമാനിച്ചതെന്നും തിരുവള്ളൂര്‍ മുരളി കൂട്ടിച്ചേര്‍ത്തു.
ട്രഷറര്‍ പുനലൂര്‍ സലീം, സെക്രട്ടറിമാരായ ബി.മണികണ്ഠന്, നോബിന് കാപ്പില്‍, ജി സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.