ഇടതുപക്ഷം പരാജയഭീതിപൂണ്ട് അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ പാനൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.
കൊലയാളികളുടെ പാര്‍ട്ടിയായ സിപിഐഎം അക്രമം അവസാനിപ്പിക്കാന്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എത്ര ചോരകുടിച്ചാലും മതിയാകില്ല എന്ന നിലയിലാണ് സിപിഐഎമ്മിന്റെ അക്രമം വര്‍ധിച്ചുവരുന്നത്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാനൂരില്‍ നടന്ന ഈ കൊലപാതകം അപലപനീയമാണ്. ഇതിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്പില് കൊണ്ടുവരണം.
ഇത് സിപിഐഎം ആസൂത്രിതമായി ചെയ്ത കൊലപാതകമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.