കോഴിക്കോട് നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്റിന്റെ സൂപ്പർ മാർക്കറ്റ് കത്തിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇരിങ്ങണ്ണൂർ കായപ്പനച്ചി സ്വദേശികളായ പുതുക്കൂൽ താഴെകുനി പികെ ഷൈജു, തച്ചോളിക്കുനി അഷറഫ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച്ച അർധരാത്രിയാണ് ഇരിങ്ങണ്ണൂർ സ്വദേശി ഇ.കെ.അബൂബക്കറിന്റെ ഫാമലി സൂപ്പർമാർക്റ്റ് തീ വെച്ച് നശിപ്പിച്ചത്. സംഭവത്തിൽ എട്ട് ലക്ഷത്തിൽ പരം രൂപയുടെ നാശനഷ്ടം സംഭവിച്ചിരുന്നു. മോട്ടോർ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തി വെപ്പിന് പിന്നിലെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിനിടയിൽ ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് സംഭവ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്.