കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘം ഒരാളെ പിടികൂടി.
കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ് പിടിയിലായത്. ഫറോക്ക് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്. രാമനാട്ടുകാര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് നിന്നുമാണ് പിടികൂടിയത്.ആന്ധ്രയിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. മൂന്ന് പൊതികളിലാക്കി ബാഗിലായിരുന്നു ഹാഷിഷ് ഓയില്‍ കൊണ്ടുവന്നത്. രാമനാട്ടുകരയില്‍ ബസില്‍ വന്നിറങ്ങുമ്പോഴാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. പെട്ടെന്ന് പിടികൂടാതിരിക്കാനാണ് ബസില്‍ മയക്കുമരുന്ന കടത്തിയതെന്ന് ഇയാള്‍ പറഞ്ഞു.
ഹഷീഷ് ഓയിലുമായി പിടിയിലായ അൻവർ ഇടനിലക്കാരൻ മാത്രമാണെന്നും ഇതിന് പിന്നില്‍ വൻസംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഫറോക്ക് റൈഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശൻ പറയുന്നു