കേരളമടക്കമുള്ള പന്ത്രണ്ട് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്സിജന്‍ നല്‍കും. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. അതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ മെഡിക്കല്‍ ഓക്സിജന്‍ ആവശ്യമായി വരും എന്ന കണക്കുകൂട്ടലിലാണ് കൂടുതല്‍ മെഡിക്കല്‍ ഓക്സിജന്‍ നല്കാന് താരുമാനിച്ചിരിക്കുന്നത്.
അതേസമയം നൂറോളം ആശുപത്രികളില്‍ ഓക്സിജന്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കാനും ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പി എം കെയേഴ്സ് ഫണ്ടില്‍ നിന്നും ഇതിന് ആവശ്യമായ സഹായവും നല്‍കും. കൂടാതെ 50,000 ടണ്‍ ഒമെഡിക്കല്‍ ഓക്സിജന്‍ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിരിക്കുന്നു.