ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി അമേരിക്ക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും പദ്ധതികളും അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എത്രയും വേഗം സഹായം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.
കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറി കടക്കാന്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് ഫ്രാന്‍സും, ഓസ്ട്രേലിയയും പ്രഖ്യാപിച്ച് കഴിഞ്ഞു.