പെരുമാറ്റ ചട്ടലംഘനത്തിന് തിരുവനന്തപുരം ജില്ലയിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മലയിൻകീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹാരിഷിനും, നെയ്യാറ്റിൻകര സ്റ്റേഷനിലെ സി.പി.ഒ അജിത്തിനുമാണ് സസ്പെൻഷൻ.
തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി സ്ളിപ്പ് വിതരണം ചെയ്തതിനാണ്
എ.എസ്.ഐ ഹാരിഷിനെതിരെ നടപടിയെടുത്തത്. ഹാരിഷ് സ്ലിപ്പ് വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളടക്കം വാർത്തയായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനാണ് സീനിയർ സി.പി.ഒ അജിത്തിനെ സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടി സ്വീകരിച്ചത്.