രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 43,393 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 911 പേര് മരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,05,939 ആയി.
17,90,708 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. 4,4459 പേര് ഇന്നലെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,98,88,284 ആയി. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,07,52,950 ആയി. നിലവില്‍ 458727 പേരാണ് ചികിത്സയിലുള്ളത്.