ലോകത്തില്‍ ഏറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്ന അഞ്ചാമത്തെ ജനുസ്സായാണ് ഇവയെ കണക്കാക്കുന്നത്. ഈ ഇനത്തില്‍പ്പെടുന്ന 92 % സ്പീഷീസുകളും വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഗണത്തില്‍പ്പെടുത്തിയ കല്ലാര്‍ നൃത്തത്തവള ( Kallar dance frog) എന്നറിയിപ്പെടുന്ന കല്ലാർ പിലിഗിരിയൻ തവളകളെ (Kallar Piligirian Frog) റാന്നി വനമേഖലയിൽ കണ്ടെത്തി. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാൽ പശ്ചിമ ഘട്ടത്തിലെ ചെങ്കോട്ട വിടവ് കടന്ന് ഇവയ്ക്ക് കേരളത്തിന്‍റെ വടക്കന്‍ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയില്ലെന്ന ധാരണ ഇതോടെ ഇല്ലാതായി. പശ്ചിമഘട്ട പര്‍വ്വതത്തിന് ഭൂമി ശാസ്ത്രപരമായി ചെങ്കോട്ട, പാലക്കാട്, ഗോവ എന്നിവിടങ്ങളിലുള്ള വിടവ് സഹ്യപര്‍വ്വതത്തിലെ സാധാരണ ജീവികളുടെ സഞ്ചാരത്തെയും പ്രജനനത്തെയും ബാധിക്കുമെന്നും അതിനാല്‍ ഈ വിടവുകള്‍ താണ്ടി ചെറു ജീവികള്‍ വടക്കന്‍ പ്രദേശങ്ങളിലേക്ക് സാധാരണയായി സഞ്ചരിക്കാറില്ലെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാല്‍, കല്ലാര്‍ പിലിഗിരിയന്‍ തവളകളെ റാന്നി കാട്ടില്‍ നിന്നും കണ്ടെത്തിയതോടെ ഈ ധാരണ തെറ്റുകയാണ്.
2022 ലെ പഠനപ്രകാരം എല്ലാ ഇന്തോ-മലയൻ വംശങ്ങളിലും ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന ജനുസ്സുകളിൽ ഒന്നാണ് മൈക്രോക്സലസ് വിഭാഗത്തില്‍പ്പെടുന്ന തവളകള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്ന അഞ്ചാമത്തെ ജനുസ്സായാണ് ഇവയെ കണക്കാക്കുന്നത്. ഈ ഇനത്തില്‍പ്പെടുന്ന 92 % സ്പീഷീസുകളും വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 1942 -ല്‍ തിരുവനന്തപുരം ജില്ലയിലെ കല്ലാറില്‍ നിന്നാണ് ഇവയെ ആദ്യം കണ്ടെത്തിയത്. ഇവയുടെ ആവാസ വ്യവസ്ഥ ചെങ്കോട്ട വിടവിന്‍റെ തെക്ക് ഭാഗത്ത് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ടോറന്‍റ് തവള (Torrent frog) എന്നും അറിയപ്പെടുന്ന ഈ തവളയുടെ സാന്നിധ്യം റാന്നി വനത്തിലും കണ്ടെത്തിയത് ജൈവവൈവിധ്യത്തിലെ പുതിയ പ്രവണതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
എരുമേലി കണമല പ്രദേശത്ത് നിന്നുമാണ് ഇവയെ 2023 ജൂണ്‍ 15 നാണ് കണ്ടെത്തുന്നത്. കേരള സര്‍വ്വകലാശാല സുവോളജി വിഭാഗം ഡോ സുജിത് പി ഗോപാലന്‍റെ നേതൃത്വത്തില്‍ നടന്ന ഫീർഡ് ഗവേഷണത്തില്‍ മൂവാറ്റുപുഴ നിര്‍മ്മലാ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരായ പ്രിയാ തോമസ്, ഡോ. ജിജി കെ ജോസഫ് എന്നിവരാണ് റാന്നി വനത്തില്‍ നിന്നും കല്ലാര്‍ പിലിഗിരിയൻ തവളകളെ കണ്ടെത്തിയത്. ഉരഗങ്ങളും ഉഭയജീവികളും (Reptiles & Amphibians) എന്ന അന്താരാഷ്ട്രാ ഓപ്പണ്‍ ആക്സസ് ജേണലില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധികരിച്ചു (“A new record of the Kallar torrent frog, Micrixalus herrei Myers 1942, from the Ranni Forest Division, Kerala, India”). റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗുഡ്രിക്കൽ റേഞ്ചുകളിലും റാന്നിയിലെ വന അരുവികളിലും ഇവയുടെ ഗണ്യമായ ജനസംഖ്യ കണ്ടെത്തി. മോർഫോളജിക്കൽ, ഡിഎൻഎ വിശകലനം എന്നിവയിലൂടെയാണ് തവളകളെ തിരിച്ചറിഞ്ഞത്. വെള്ളച്ചാട്ടങ്ങള്‍ക്കും അരുവികള്‍ക്കും സമീപത്തെ നനവുള്ള മേഖലയിലാണ് ഇവയെ സാധാരണ കാണുക. ഇണയെ ആകര്‍ഷിക്കാനും മറ്റും പിന്‍കാലുകള്‍ നൃത്ത ചുവടുകള്‍ക്ക് സമാനമായ രീതിയില്‍ ചലിപ്പിക്കുന്നതിനാലാണ് ഇവ നൃത്തത്തവള (dancing frog) എന്ന് അറിയപ്പെടുന്നത്. ചെറുപ്രാണികളാണ് പ്രധാന ആഹാരം. മണ്ണെടുപ്പ്, പ്രളയം, കാലാവസ്ഥാ വ്യതിയാനം എന്നിവ നൃത്തത്തവളകളുടെ കൂടിയേറ്റത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്നയെന്ന കാര്യം വിശദമായ പഠനം അര്‍ഹിക്കുന്നു.
read more – തിയറ്ററില്‍ സര്‍പ്രൈസ് ഹിറ്റ്, ഇനി ഒടിടിയിലേക്ക് തലവൻ എത്തുന്നു, എപ്പോള്‍, എവിടെ?