ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 954 പേരാണ് പൊലീസ് മെഡലിന് അര്‍ഹരായിരിക്കുന്നത്. മാവോയിസ്റ്റ് മേഖലയിലെ പ്രവര്‍ത്തനത്തിന് 125 പേര്‍ക്ക് മെഡല്‍. വിശിഷ്ട സേവനത്തിന് മെഡല്‍ ലഭിച്ചവരില്‍ മലയാളിയായ ആര് മഹേഷും (സൂപ്രണ്ട് ഓഫ് പൊലീസ്) ഉണ്ട്. കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര് അര്‍ഹരായി. സോണി ഉമ്മന്‍ കോശി, എഎസ്പി, സി ആര് സന്തോഷ്, ഡിവൈഎസ്പി, ജി ആര് അജീഷ് , ഇന്‍സ്പെക്ടര്‍, ആര് ജയശങ്കര്‍, എഎസ്ഐ, എസ് ശ്രീകുമാര്‍, എസ്ഐ, എന്‍ ഗണേഷ് കുമാര്‍, ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍, പി കെ സത്യന്, എസ്ഐ (സൈബര്‍ സെല്‍), എന്‍ എസ് രാജഗോപാല്‍ , ആംഡ് പൊലീസ് എസ്ഐ, എം ബൈജു പൗലോസ്, എസ്എച്ച്ഒ എന്നിവരാണ് സ്ത്യുതര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയ മലയാളികള്‍.
Related Posts
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് എലികടിയേറ്റ സംഭവം; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് എലികടിയേറ്റ സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. ക്ഷേത്രഭരണസമിതിയും ഗുരുവായൂര്‍ നഗരസഭയും ജില്ലാ മെഡിക്കല്‍ ഓഫീസറും വിശദീകരണം നല്‍കണം. സ്വമേധയാ സ്വീകരിച്ച…
നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ തകർന്നു വീണു; കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥന് പരുക്ക്
നെടുമ്പാശേരി വിമാന താവളത്തിന് സമീപം ഹെലികോപ്റ്റർ തകർന്ന് വീണു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ആണ് തകർന്ന് വീണത്. പൈലറ്റ് ഉൾപ്പടെ മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അതിൽ…
ശബരിമലയിലെ തിരക്ക്: കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ…