എംബാപ്പെയ്ക്കൊപ്പം റയൽ മാഡ്രിഡിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് കരിം ബെൻസിമ. ഫ്രഞ്ച് സ്ട്രൈക്കർ എംബാപ്പെയെ ക്ലബ്ബിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ബെൻസിമയുടെ പ്രതികരണം.
“ഫ്രാൻസ് ടീമിൽ അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഞാൻ ആസ്വദിക്കാറുണ്ട്. എംബാപ്പെ ഒരു മികച്ച കളിക്കാരനാണ്. ഞാൻ പല തവണ മുമ്പ് പറഞ്ഞിട്ടുണ്ട്… വീണ്ടും ആവർത്തിക്കാൻ തയ്യാറാണ്.. എംബാപ്പെ റയലിലേക്ക് വരണം എന്നാണ് എന്റെ ആഗ്രഹം” – ബെൻസീമ പറഞ്ഞു.

ഒരു ദിവസം ഇത് നടക്കും എന്നും ബെൻസീമ പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ ജനുവരിയോടെ എംബാപ്പെ ഫ്രീ ഏജന്റായി മാറും. അപ്പോൾ റയൽ മാഡ്രിഡ് എംബാപ്പെയെ സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റയലിൽ പോകണം എന്ന് നേരത്തെ എംബാപ്പെ വ്യക്തമാക്കിയിരുന്നു.