വയോധികൻ കൊല്ലപ്പെട്ട നിലയിൽ
ഒറ്റപ്പാലത്ത് 80 കാരനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഒറ്റപ്പാലം-വരോട് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസിയായ ചന്ദ്രദാസിനെയാണ് (80) തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. മറ്റൊരു അന്തേവാസിയായ ബാലകൃഷ്ണൻ നായരെ പോലീസ് സംശയാസ്പദമായി കസ്റ്റഡിയിലെടുത്തു.