പാലക്കാട് മലബാർ സിമന്റ്സിന് മുന്നിൽ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. ദിവസ വേതന തൊഴിലാളിയായ ജയശീലനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവസവേതനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം
വാളയാറുള്ള മലബാർ സിമന്റ്സിന്റെ ഓഫീസിന് മുന്നിലാണ് ജയശീലൻ ആത്മഹത്യക്ക് ശ്രമിച്ചത്. മണ്ണെണ്ണയുമായി എത്തിയ ഇദ്ദേഹം ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു.