നിലമ്പൂർ പൂക്കോട്ടുംപാടം വട്ടിക്കല്ല് ആദിവാസി കോളയിലെ കുട്ടിൾക്ക് പോലീസ് സൈക്കിളുകൾ നൽകി. സൈക്കിളുകൾ ലഭിച്ചപ്പോൾ ആദിവാസി കുട്ടികൾ സന്തോഷം കൊണ്ട് തുള്ളി ചാടി
ആദിവാസി കുട്ടികൾക്ക് ജനമൈത്രി പോലീസിൻ്റെ സ്നേഹോപഹാരം. കരുളായി വനമേഖലയിലെ വട്ടിക്കല്ല് കോളനിയിലെ കുട്ടികൾക്ക് ജനമൈത്രി പോലീസ് സൈക്കിളുകൾ നൽകി.മലപ്പുറം ജില്ലാ പോലീസ് മേധാവി യു .അബ്ദുൾ കരീം പെരിന്തൽമണ്ണ എഎസ്പി ഹേമലത എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ആദിവാസി കുട്ടികൾക്ക് പോലീസ് സൈക്കിളുകൾ നൽകിയത്.പൂക്കോട്ടുംപാടം പോലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിൻ്റെ നേതൃത്വത്തിൽ ജനമൈത്രി പോലിസ് സൈക്കിളുകൾ കോളനികളിൽ എത്തിച്ചു നൽകി.സൈക്കിൾ ലഭിച്ച കുട്ടികൾ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി.മുമ്പ് കുടി വെള്ള ക്ഷാമം നേരിട്ട ഈ കോളനിയിൽ പോലീസ് ടാപ്പു സ്ഥാപിച്ച് കുടിവെള്ളം എത്തിച്ചു നൽകിയിരുന്നു