ആറന്മുള ആംബുലന്‍സ് പീഡന കേസില്‍ പ്രതി നൗഫല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവംബര്‍ പത്താം തിയതിയിലേക്ക് മാറ്റി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതി നൗഫല്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.
സെപ്റ്റംബര്‍ അഞ്ചാം തിയതി രാത്രിയാണ് കൊവിഡ് പൊസീറ്റീവ് ആയ പെണ്‍കുട്ടിയെ സിഎഫ്എല്‍ടിസിയിലേക്ക് കൊണ്ടുംപോകും വഴി പ്രതി നൗഫല്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവം നടന്ന് നാല്പ്പത്തിഏഴാം ദിവസം പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ പ്രതി നൗഫല്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടിയെ പീഡിപ്പിക്കുക എന്ന ഉദേശത്തോടുകൂടി തന്നെ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ 540 പേജുള്ള കുറ്റപത്രമാണ് സെഷന്‍സ് കോടതിയില്‍ നല്‍കിയത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമന്റെ നേതൃത്വത്തില്‍ അടൂര്‍ ഡിവൈഎസ്പി ആര് ബിനുവാണ് കേസില്‍ അന്വേഷണം നടത്തിയത്.