കുഞ്ഞുങ്ങളും അസുഖമുള്ളവരും വീടിനകത്തുണ്ടെന്നും ഇവരെ കാണാതെ പോകില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇഡിയുടെ നടപടിക്കെതിരെ ഇന്ന് തന്നെ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
ബിനീഷ് കോടിയേരിയുടെ വസതിയിലെ റെയ്ഡിനിടെയുള്ള നാടകീയ രംഗങ്ങൾ. വീടിനകത്തുള്ളവരെ കാണണമെന്ന് ആവശ്യപ്പെട്ട് ബിനീഷിന്റെ ബന്ധുക്കൾ ഗെയ്റ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കുഞ്ഞുങ്ങളും അസുഖമുള്ളവരും വീടിനകത്തുണ്ടെന്നും ഇവരെ കാണാതെ പോകില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇഡിയുടെ നടപടിക്കെതിരെ ഇന്ന് തന്നെ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
കന്റോണ്‍മെന്റ് അസി.പൊലീസ് കമ്മീഷണർ സുരേഷ് ബാബു ബിനീഷ് കോടിയേരിയുടെ വീട്ടിലെത്തി. ഇഡി ഉദ്യോഗസ്ഥർ അസി.കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തുകയാണ്. അതിനിടെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ ബിനീഷിന്റെ അമ്മാവൻ പൂജപ്പുര പൊലീസിൽ പരാതി നൽകി.
ബിനീഷിന്റെ അമ്മയുടെ സഹോദരനും കുടുംബവുമാണ് പുറത്ത് പ്രതിഷേധിക്കുന്നത്. റെയ്ഡിനിടെ അനൂപ് മുഹമ്മദിന്റെ ക്രഡിറ്റ് കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്നാണ് ഇഡി പറയുന്നത്. എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് ഇഡി സംഘം കൊണ്ടുവെച്ചതാണെന്ന് ആരോപിച്ച്.
മഹസർ രേഖകളിൽ ഒപ്പു വെക്കാൻ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന് ബിനീഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഉറ്റ ബന്ധുക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയെ സമീപിക്കുമെന്നും ബിനീഷിന്റെ അമ്മാവന് മീഡിയവണിനോട് പറഞ്ഞു.