അല്‍ കറാമ എന്ന ചിത്രത്തിലൂടെയാണ് കുമാര്‍ സാനുവിന്റെ മലയാള പ്രവേശം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പ്രമുഖ താരങ്ങള്‍ പുറത്തിറക്കി.
പ്രശസ്ത ഗായകന് കുമാര്‍ സാനു ആദ്യമായി മലയാളത്തില്‍ പാടുന്നു. അല്‍ കറാമ എന്ന ചിത്രത്തിലൂടെയാണ് കുമാര്‍ സാനുവിന്റെ മലയാള പ്രവേശം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പ്രമുഖ താരങ്ങള്‍ പുറത്തിറക്കി. പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന അല്‍ കറാമ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മഞ്ജുവാര്യർ , ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ് തുടങ്ങിയ താരങ്ങൾ തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സുധി കോപ്പ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍, വിജയകുമാർ, ജാഫര്‍ ഇടുക്കി, സുനില്‍ സുഗത, മറിമായം താരങ്ങളായ ഉണ്ണിരാജ്, സലീം, റിയാസ്, സ്നേഹ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നവാഗതനായ റെഫി മുഹമ്മദ് ആണ് സംവിധായകന്. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. ദുബായ്, റാസര്‍ ഖൈമ, അജ്മാന് എന്നിവിടങ്ങളായിരിക്കും ലൊക്കേഷന്‍.
ബി. കെ ഹരിനാരായണന്, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികള്‍ക്ക് നാസ്സര്‍ മാലിക് സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ് ആണ് പശ്ചാത്തല സംഗീതം. മധു ബാലകൃഷ്ണന്, ഷാഫി കൊല്ലം എന്നിവരാണ് മറ്റ് ഗായകര്‍.