വിദേശത്ത് നിന്ന് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്ന പേരിലാണ് വിദേശത്തുള്ളവരെ പ്രതി ചേര്‍ത്തത്.
സ്വർണക്കടത്ത് കേസിൽ അഞ്ച് പേരെ കൂടി എൻഐഎ പ്രതി ചേർത്തു. നാലു പ്രതികൾ വിദേശത്താണെന്ന് എൻഐഎ. ഇതോടെ സ്വർണക്കടത്ത് കേസിൽ ആകെ പ്രതികളുടെ എണ്ണം 35 ആയി.
വിദേശത്ത് നിന്ന് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്ന പേരിലാണ് വിദേശത്തുള്ളവരെ പ്രതി ചേര്‍ത്തത്. ശേഷിക്കുന്ന അഞ്ചാമത്തെയാള്‍ മലപ്പുറം സ്വദേസി മുഹമ്മദ് അഫ്സലാണ്. ഇയാളെ ഇന്നലെ കസ്റ്റഡിയിലെടുക്കുകയും ഇപ്പോള്‍ എന്‍.ഐ.എ ഓഫീസില്‍ ചോദ്യം ചെയ്യുകയും ചെയ്യുകയാണ്.