കെ.ടി ജലീലിന്‍റെ പി.എച്ച്.ഡി; പരിശോധനക്ക് ഗവർണർ കേരള സർവകലാശാലക്ക് നിർദേശം നൽകി

സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ ആണ് പരാതി നൽകിയിരുന്നത്.

മന്ത്രി കെ.ടി ജലീലിന്‍റെ പിഎച്ച്ഡിക്കെതിരായ പരാതിയിൽ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ ഗവർണർ കേരള സർവകലാശാലക്ക് നിർദേശം നൽകി. ജലീലിന്‍റെ പ്രബന്ധത്തിൽ തെറ്റുകളുണ്ടെന്നായിരുന്നു പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ ആണ് പരാതി നൽകിയിരുന്നത്.