ഫ്രാന്‍സ് തോല്‍വി നേരിട്ടപ്പോള്‍ സ്പെയിന് നെതര്‍ലെന്റ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫിന്ലാന്റിനോടാണ് ഫ്രാന്‍സ് തോറ്റത്. മറ്റു മത്സരങ്ങളില്‍ ഇറ്റലി എസ്റ്റോണിയയെയും പോര്‍ച്ചുഗല്‍ അന്റോറയെയും തോല്പിച്ചു.
മാര്‍ക്കസ് ഫോര്സും ഒനി വലക്കരിയും ഫിന്‍ലാന്റിനായി ഗോള്‍വല ചലിപ്പിച്ചപ്പോളാണ് ഫ്രാന്‍സിന് ഒരു അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നത്. ഫ്രാന്‍സ് തോല്‍വി നേരിട്ടപ്പോള്‍ സ്പെയിന് നെതര്‍ലെന്റ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
സ്പെയിനും ഫ്രാന്‍സും ശരാശരിയില്‍ താഴെയുള്ള പ്രകടനം കാഴ്ചവെച്ചപ്പോള്‍ മറുഭാഗത്ത് മറ്റ് സൂപ്പര്‍ ടീമുകളായ പോര്‍ച്ചുഗലും ഇറ്റലിയും വലിയ വിജയങ്ങള്‍ നേടി. എസ്റ്റോണിയയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇറ്റലി വിജയം ആധികരാരികമാക്കിയത്. പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് അന്റോറയെ തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോള്‍ നേടി.
മറ്റു മത്സരങ്ങളില്‍ ബെല്‍ജിയം സ്വിറ്റ്സര്‍ലന്റിനെ 2-1ന് പരാജയപ്പെടുത്തി. ഡെന്മാര്ക്ക് സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തറ പറ്റിച്ചപ്പോള്‍ തുര്‍ക്കി ക്രൊയേഷ്യ മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. ജര്‍മനി ചെക്ക് റിപ്പബ്ലിക്കിനെയും പരാജയപ്പെടുത്തി.