സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കി ‘ബെനാമി ബില്‍ ട്രേഡിങ്’ ജിഎസ്ടി തട്ടിപ്പ് തുടരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വാളയാറില്‍ പരിശോധന. മറ്റൊരാളുടെ ജിഎസ്ടി നമ്പറില്‍ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 50 ടണ്‍ രാസ വളം പാലക്കാട് ജിഎസ്ടി വകുപ്പ് പിടികൂടി. കാര്‍ഷിക ആവശ്യത്തിനുള്ള നികുതിയിളവിലാണ് രാസവളം കൊണ്ടുവന്നത്. മൈസൂരില്‍നിന്ന് പെരുമ്പാവൂരിലേക്കായിരുന്നു രാസവളം കൊണ്ടുവന്നിരുന്നത്. ലോറി കസ്റ്റഡിയിലെടുത്ത് നാലര ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ജിഎസ്ടി നമ്പറിലുള്ള വ്യാപാരി ഇത്തരത്തില്‍ ലോഡ് അയച്ചത് അറിഞ്ഞിരുന്നില്ല.
പെരുമ്പാവൂരിലെ ഫാക്ടറികളിലേക്കുള്ള പ്ലൈവുഡ്, വെനീര്‍ എന്നിവ എത്തിക്കുന്നതിനാണ് ഡീലര്‍മാര്‍ ബെനാമി ബില്‍ ട്രേഡിങ് നടത്തുന്നത്. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലേക്ക് അടയ്ക്ക കടത്തും വ്യാപകമാണ്. കാര്‍ഷിക ഉല്‍പ്പന്നമെന്ന നിലയില്‍ ജിഎസ്ടി ഇളവില്‍ കടത്തുന്ന അടയ്ക്ക വന്‍ മാര്‍ജിനിലാണ് വില്‍പ്പന നടത്തുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനളിലേക്ക് പാന്‍മസാലയും രുചി വര്‍ധക വസ്തുക്കളുമുണ്ടാക്കാനാണ് അടയ്ക്ക് കൊണ്ടുപോവുന്നത്. റേഷന്‍ കാര്‍ഡില്‍ ആയിരം രൂപയ്ക്കുതാഴെ വരുമാനമുള്ളവരെയാണ് ഏജന്റുമാര്‍ ലക്ഷ്യമിടുന്നതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ പറഞ്ഞു.