അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചു. ഷാനിമോൾ ഉസ്മാൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ഷാനിമോൾ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് അടക്കം മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എയ്ക്കും കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ ഡിസിസി ഓഫീസിൽ നടന്ന സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഷാനിമോൾ ഉസ്മാൻ പങ്കെടുത്തിരുന്നു.