ലൈഫ് മിഷന് കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്. സന്ദീപ് നായര്‍, സ്വപ്നാ സുരേഷ് എന്നിവരുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ പരിശോധിക്കും.
ഡിജിറ്റല്‍ തെളിവുകള്‍ കൈമാറണമെന്ന വിജിലന്‍സ് ആവശ്യം എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു. സി-ഡാക്കില്‍ നിന്നും വീണ്ടെടുത്ത തെളിവുകളാണ് പരിശോധിക്കുക. ലൈഫ് മിഷനിലെ എം.ശിവശങ്കറിന്റെ ഇടപെടല്‍ സ്ഥിരീകരിക്കുന്ന തെളിവുകളും പരിശോധനാ പട്ടികയിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിഇഒ യു.വി ജോസിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഇതുവരെ ലഭിച്ച മൊഴികളില്‍ വ്യക്തത വരുത്താനാണ് യു വി ജോസിനെ വീണ്ടും ചോദ്യം ചെയ്തത്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിജിലന്‍സ് വടക്കാഞ്ചേരിയില്‍ നേരിട്ടെത്തി ശേഖരിച്ച ചില വിവരങ്ങള്‍ സംബന്ധിച്ചും യു വി ജോസിനോട് ചോദിച്ചറിഞ്ഞതായാണ് സൂചന.