കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 1,50,00000 രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്തു. രണ്ട് വിത്യസ്ത കേസുകളിലായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2311 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
കഴിഞ്ഞ ദിവസം ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി സലാമില്‍ നിന്നാണ് 1568 ഗ്രാം സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ഹാന്റ് ബാഗേജില്‍ വിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സലാം പിടിയിലായത്.
ഇതേ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് ഒളിപ്പിച്ചു വച്ച നിലയില്‍ 1262 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടിയത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കരിപ്പൂരില്‍ വലിയ തോതില്‍ സ്വര്‍ണം പിടികൂടുന്നത്. സ്വര്‍ണ വിലയില്‍ ഉണ്ടായ വിലവര്‍ധനവാണ് സ്വര്‍ണ കടത്ത് സംഘങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നത്.