”പ്രതിപക്ഷത്തോടും സ്വന്തം പാര്‍ട്ടിയോടും പിണറായി ചര്‍ച്ച ചെയ്യുന്നില്ല, അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല”
പിണറായി വിജയന്റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോടും സ്വന്തം പാര്‍ട്ടിയോടും പിണറായി ചര്‍ച്ച ചെയ്യുന്നില്ല, അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. കെ.എസ്.എഫ്.ഇ റെയ്ഡ് നടത്തിയത് പിണറായിയുടെ വിജിലന്‍സെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം സി.പി.എമ്മിന്റെ അവൈലബിള്‍ സെക്രട്ടറിയേറ്റ് ആരംഭിച്ചു. നിര്‍ണായകമായ പല ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറഞ്ഞില്ല എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.