മലപ്പുറം പുറത്തൂരിൽ വിജയിച്ച മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ കടയ്ക്ക് തീയിട്ടു. 17-ാം വാർഡ് എടക്കനാടിൽ നിന്നും വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കടയ്ക്കാണ് തീയിട്ടത്.
ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കാവിലക്കാടുള്ള കാറ്ററിംഗ് സർവീസ് കടയാണ് കത്തിനശിച്ചത്. സിപിഐഎം പ്രവർത്തകരാണ് അക്രമണം നടത്തിയെന്നത് യുഡിഎഫ് ആരോപിച്ചു.