തദ്ദേശ തെരഞ്ഞെടുപ്പ് യുഡിഎഫ് പ്രകടനം വിലയിരുത്താൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. രാവിലെ 10.30 ന് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിലാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പ് എൽഡിഎഫിനനുകൂലമായ സാഹചര്യമടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗവും ഇന്ന് ചേരും. നേതൃത്വത്തിനെതിരെ യോഗത്തിൽ രൂക്ഷ വിമർശനമുയരാനാണ് സാധ്യത. അനുകൂല സാഹചര്യങ്ങൾ അനവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന് ഇതിനോടകം ആരോപണം ശക്തമായിട്ടുണ്ട്.