ലളിത്പുരിലെ സോജ്നയില്‍ ചത്ത പശുക്കളുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ വിമര്‍ശനം.
പശുക്കളെ സംരക്ഷിക്കാന്‍ അടിയന്തിരമായി നടപടികള്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കത്തയച്ചു. ലളിത്പുരിലെ സോജ്നയില്‍ ചത്ത പശുക്കളുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ വിമര്‍ശനം.
പശുക്കളെ സംരക്ഷിക്കാൻ ഗോശാലകൾ സ്ഥാപിക്കുമെന്ന ആദിത്യനാഥിന്റെ പ്രഖ്യാപനത്തെ ലളിത്പുരിലെ സോജ്നയിൽ ചത്ത പശുക്കളുടെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പ്രിയങ്ക വിമർശിച്ചു. വാഗ്ദാനങ്ങളെല്ലാം കടലാസിൽ മാത്രമാണ്. കാലികളുടെ മരണകാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും പട്ടിണിയാണെന്ന് ചിത്രങ്ങളിൽ വ്യക്തമാണ്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാവുന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഗോശാല നടത്തിപ്പുകാരും തമ്മിൽ ബന്ധമുണ്ട് – അവർ ആരോപിച്ചു. പശുക്കളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാൻ യോഗി സർക്കാർ തയാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ബി.ജെ.പി.യുടെ മുഖ്യ രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൊന്നായ പശുസംരക്ഷണത്തെ മഹാത്മാഗാന്ധിയുടെ വരികളിലൂടെ യോഗി ആദിത്യനാഥിനെ പ്രിയങ്ക ഓർമിപ്പിച്ചു. മഹാത്മാഗാന്ധി പശു സംരക്ഷണമെന്നത് കൊണ്ട് നിസഹായരും ദുര്‍ബലരുമായ എല്ലാ ജിവീകളുടെയും സംരക്ഷണത്തിലാണ് വിശ്വസിച്ചതെന്നും പ്രിയങ്ക ഗാന്ധി ഓര്‍മ്മിപ്പിച്ചു.