ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സണായി ഇരുപത്തിഒൻപതാം വാർഡിൽ നിന്നും വിജയിച്ച സി.പി.എം. ലെ കെ ജാനകി ദേവിയെ തിരഞ്ഞെടുത്തു. 36 അംഗ കൗൺസിൽ 16 അംഗങ്ങളുടെ പിന്തുണയിലാണ് കെ ജാനകി ദേവി ചെയർപേഴ്സണായത്.
ആദ്യ ഘട്ടതിരഞ്ഞെടുപ്പിൽ യു.ഡി.എഫി സ്വാതന്ത്ര മുന്നണി സഖ്യത്തിൽ നിന്നും ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച പി .മായ ടീച്ചർക്ക് 11 വോട്ടും ബിജെപിയിൽ നിന്ന് മത്സരിച്ച എ. അനിതക്ക് 9 വോട്ടും ലഭിച്ചു.കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ രണ്ടാം ഘട്ടവോട്ടിങ്ങിലാണ് ജാനകി ദേവി വിജയിച്ചത്.യുഡിഎഫ് സ്വതന്ത്ര മുന്നണി സഖ്യത്തിന് 11 വോട്ടുകളും ലഭിച്ചു.9 വോട്ട് ലഭിച്ച ബിജെപി സ്ഥാനാർത്ഥിയെ ഒഴിവാക്കിയതിനാൽ ബിജെപി അംഗങ്ങൾ രണ്ടാം ഘട്ടവോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.