കോവിഡ് 19: ജില്ലയില്‍ 610 പേര്‍ക്ക് രോഗബാധ
475 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 586 പേര്‍ക്ക്
ഉറവിടമറിയാതെ 19 പേര്‍ക്ക്
ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗം
രോഗബാധിതരായി ചികിത്സയില്‍ 5,335 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 68,516 പേര്
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 29) 610 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 586 പേര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. 19 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തിവരികയാണ്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരില്‍ രണ്ട് പേര് ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേര് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.
അതേസമയം 475 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായത്. ഇവരുള്‍പ്പെടെ 84,386 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയില്‍ 68,516 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,335 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 462 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 213 പേരും 182 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 477 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.