ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്

നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പ് ഇല്ല. അതേസമയം, ഈ ആഴ്ച അവസാനത്തോടെ കാലവര്‍ഷം എത്താനിടയുണ്ടെന്ന സൂചനയും കാലാവസ്ഥ വകുപ്പ് നല്‍കുന്നുണ്ട്.