പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

പ്രേതബാധ ഒഴിപ്പിക്കലിൻ്റെ പേരിൽ പീഡനം. മലപ്പുറം സ്വദേശി പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം.സിറാജാണ് പാലക്കാട് ചിറ്റൂരിൽ വച്ച് പിടിയിലായത്. ഫാം നോക്കി നടത്താനെന്ന പേരിൽ ചിറ്റൂരിൽ എത്തിയ സിറാജ് പെൺ സുഹൃത്തിൻ്റെ 16 വയസുള്ള മകളെ പീഡിപ്പിച്ചെന്നാണ് കേസ്.

കുട്ടിക്ക് പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ചില്ലെങ്കിൽ ആപത്ത് വരമെന്നും കുടുംബത്തെ വിശ്വസിപ്പിച്ചായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.