പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം 18 ന് ശനിയാഴ്ച.മലകയറ്റത്തിന് മുന്നോടിയായി മലമുകളിലെ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ലക്ഷാർച്ചന തുടങ്ങി, ഒരുക്കങ്ങൾ വിലയിരുത്താൻ എം.എൽ.എയുടെഅധ്യക്ഷതയിൽ യോഗം ചേർന്നു. .
മൂന്ന് ദിവസങ്ങളിലായാണ് ലക്ഷാർച്ചന നടക്കുക.നാരായണത്തുഭ്രാന്തൻ ശ്രീദ്വാദശാക്ഷരി ട്രസ്റ്റാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.ലക്ഷാർച്ചന തുടങ്ങിയതോടെ മലമുകളിലേക്ക് വിശ്വാസികൾ എത്തി തുടങ്ങി.
ശനിയാഴ്ചയാണ് രായിരനെല്ലൂർ മലകയറ്റം.പന്തിരുകുല പ്രധാനി നാറാണത്തുഭ്രാന്തന് ദേവി ദർശനം ലഭിച്ചുവെന്ന ഐതിഹ്യത്തിലാണ് എല്ലാ വർഷവും തുലാം ഒന്നിന് രായിരനെല്ലൂർ മലകയറ്റം നടത്തുന്നത്.വിവിധ ജില്ലകളിൽ നിന്നുമുളള വിശ്വാസികൾ മലകയറ്റത്തിനെത്തും.

മലകയറ്റവുമായി ബന്ധപ്പെട്ടുളള ഒരുക്കങ്ങൾ വിലയിരുത്താൻ മുഹമ്മദ് മുഹസിൻ എംഎൽഎയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു.മലകയറ്റത്തിനെത്തുന്നവർക്കാവശ്യമായ സൗകര്യങ്ങൾ മലമുകളിലും അടിവാരങ്ങളിലും ഒരുക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി.മാലിന്യമുക്ത പ്രവർത്തനങ്ങളും നടപ്പാക്കും.പോലീസ്,ആരോഗ്യവകുപ്പ്,സന്നദ്ധസേവകർ,അഗ്‌നിശമന സേന ഉൾപ്പെടെയുളളവരുടെ സേവനം ഉറപ്പാക്കാനും തീരുമാനമായി.തുലാവർഷ മഴ കൂടി പരിഗണിച്ചുളള പ്രവർത്തനങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചു.
വിളയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.നൗഫൽ,തഹസിൽദാർ ടി.പി.കിഷോർ,വിളയൂര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.കെ.ഉണ്ണികൃഷ്ണൻ,തിരുവേഗപ്പുറ പഞ്ചായത്ത് അംഗം വി.ടി.എ.കരീം,മറ്റ് ജനപ്രതിനിധികൾ,പഞ്ചായത്ത് സെക്രട്ടറിമാർ,ആരോഗ്യ വിഭാഗം,പോലീസ്,സന്നദ്ധസംഘടന പ്രതിനിധികൾ,ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ഉൾപ്പെടെയുളളവർ യോഗത്തിൽ പങ്കെടുത്തു
