ഒരു ക്ലാസിൽ ഒരുമിച്ചു പഠിച്ച സഹപാഠികൾ.വർഷങ്ങൾക്കിപ്പുറ൦ ഒരേ രാഷ്ട്രീയ പ്രസ്ഥാനത്തിനു വേണ്ടി ഒരേ ചിഹ്നത്തിൽ അടുത്തടുത്ത വാർഡുകളിലായി മൽസരിക്കുന്നു.

ഒരു ക്ലാസിൽ ഒരുമിച്ചു പഠിച്ച സഹപാഠികൾ.വർഷങ്ങൾക്കിപ്പുറ൦ ഒരേ രാഷ്ട്രീയ പ്രസ്ഥാനത്തിനു വേണ്ടി ഒരേ ചിഹ്നത്തിൽ അടുത്തടുത്ത വാർഡുകളിലായി മൽസരിക്കുന്നു..
ശ്രീകൃഷ്ണപുരം പഞ്ചായ
ത്തിൽ ആണ് മൂന്നു സഹപാഠികൾ ജന വിധി തേടുന്നത്.

ഒന്നാം വാർഡിൽ നിന്ന് വി.സി.ഉണ്ണിക്കൃഷ്ണനും രണ്ടാം വാർഡിൽ നിന്ന് എം.കെ. ദ്വാരകാനാഥനും പതിനാലാം വാർഡിൽ നിന്ന് എം.അരുണയു മാണ് എൽഡിഎഫ് സ്ഥാനാർഥികളാകുന്നത്. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂളിലെ സഹപാഠികളായിരുന്നു ഇവർ. ദ്വാരകാനാഥനും അരുണ യും മണ്ണമ്പറ്റ വിടിബി കോളജിലു൦ ഒരുമിച്ചു പഠിച്ചവരാണ്. 2000 ത്തിനു ശേഷം പഞ്ചായത്ത് ഭരണത്തിൽ ഒരുമിച്ചു പ്രവർത്തിച്ചവരാണ് ഉണ്ണിക്കൃഷ്ണനും ദ്വാരകാനാഥനും.

ഒരേ ക്ലാസിൽ ഒരുമിച്ചു പഠിച്ചവർ ഒരേ മുന്നണി യ്ക്കു വേണ്ടി മൽസരിക്കുക എന്നത് വലിയ സന്തോഷം കൂടിയാണെന്ന് രണ്ടാം വാർഡിൽ മൽസരിക്കുന്ന ദ്വാരകാനാഥൻ പറഞ്ഞു.


86-87 ൽ രാഷ്ട്രീയ രംഗത്തെത്തി യതിനു ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സജീവമായിരുന്നുവെന്നും
സഹപാഠി യായിരുന്ന അരുണ ടീച്ചറുടെ ഭർത്താവിനൊപ്പവു൦ സഹോദരനൊപ്പവു൦ രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ടെന്നു൦ ഒന്നാം വാർഡിൽ നിന്ന് മത്സരക്കുന്ന വി.സി. ഉണ്ണികൃഷ്ണൻ പറയുന്നു.

4 തവണ നിന്നപ്പോഴു൦ ജനങ്ങൾ കൈ വിട്ടിട്ടില്ല. ഇനിയും കൈ വിടില്ലെന്നാണ് വിശ്വാസം എന്നും വിസി ഉണ്ണികൃഷ്ണൻ പറഞ്ഞു. ( bite)

പണ്ടു കാലത്തെ സൌഹൃദം ഇപ്പോഴുള്ള അത്ര ദൃഢമല്ലായിരുന്നെന്നു൦ പെൺകുട്ടി കളുമായി ഇവർ മിണ്ടാറുപോലുമുണ്ടായിരുന്നില്ലെന്നും ഉണ്ണികൃഷ്ണന നുമായും ദ്വാരകനാഥനുമായും പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് സൌഹൃദം ദൃഢപ്പെട്ടതെന്നു൦ 14-ാം വാർഡ് സ്ഥാനാർത്ഥി അരുണ ടീച്ചർ പറഞ്ഞു. സ്വന്തം വീട് ശ്രീകൃഷ്ണപുരമായി കണ്ട വ്യക്തിയാണ് തന്റെ ഭർത്താവായ സുബ്രഹ്മണ്യൻ. ഭർത്താവിന്റെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ പഞ്ചായത്തിനു വേണ്ടി ചെയ്തു നൽകുവാൻ വേണ്ടിയാണ് ഇപ്പോൾ മൽസരിക്കുന്നതെന്നു൦ ടീച്ചർ പറഞ്ഞു.