വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് നെല്ലായ പേങ്ങാട്ടിരി കൊപ്പം റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചത് , യൂണിറ്റ് പ്രവർത്തിക്കുന്ന ഷെഡ്ഡിൻ്റെ അകത്തും പുറത്തുമായി സൂക്ഷിച്ചിരുന്ന മരത്തടികൾക്കാണ് തീപിടിച്ചത്…

ഷൊർണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും ചേർന്ന് പുലർച്ചെ 6 മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്… ഫയർഫോഴ്സിന്റെ വലിയ വാഹനം ഫർണിച്ചർ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് എത്താൻ കഴിയാത്തത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി… തീപിടുത്തത്തിൽ കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട് , തീപിടിക്കാനുള്ള കാരണം വ്യക്തമല്ല…
