സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. പവന് 360 രൂപയുടെ വര്‍ധനയും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,660 രൂപയായി. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്ന് നല്‍കേണ്ടി വരിക 1,17,280 രൂപയുമായി.
ഇന്ത്യ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതോടെ റോക്കറ്റ് പോലെ കുതിച്ചുയരുകയായിരുന്നു സ്വര്‍ണ്ണവില. വിദേശ നാണ്യ കരുതല്‍ ശേഖരത്തിന്റെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുവ 15% ആക്കി ഇന്ത്യ ഉയര്‍ത്തിയത്. രൂപയുടെ വിലയിടിവിനെ പ്രതിരോധിക്കാന്‍ തീരുമാനം സഹായിക്കും എന്നാണ് വിലയിരുത്തല്‍. എന്നാല്‍ കള്ളക്കടത്ത് വര്‍ദ്ധിക്കുന്നതിന് ഇടയാക്കുമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മാര്‍ച്ചെന്റ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.
