സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13,230 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയും ഇന്ന് കുറഞ്ഞിട്ടുണ്ട്. പവന് 1,05,840 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്
രണ്ട് ദിവസമായി തുടരുന്ന കുതിപ്പിന് ബ്രേക്കിട്ടുകൊണ്ടാണ് ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്. ഇറാന്‍-അമേരിക്ക സംഘര്‍ഷം അയവില്ലാതെ പുനരാരംഭിച്ച പശ്ചാത്തലത്തിലായിരുന്നു ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില കുതിച്ചത്. ഈ മാസം ഒന്നാം തിയതി രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്. ഈ മാസം വലിയ ചാഞ്ചാട്ടങ്ങളാണ് സ്വര്‍ണവിലയില്‍
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.
