അട്ടപ്പാടി വെള്ളമാരി ഊരിൽ സജീവ് കുമാർ (25) ആണ് തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ചുരം മന്ദം പൊട്ടിയിൽ മരം വീണത്. കോട്ടത്തറ ആശുപത്രിയിൽ പനി ബാധിച്ച് അത്യാസന്ന നിലയിലായ സജീവിനെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻ സിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഒരു മണിക്കൂറോളം വാഹനം ചുരത്തിൽ കുടുങ്ങി .തുടർ രാത്രിയോടെ തൃശൂരിലെത്തിയ രോഗി വെള്ളിയാഴ്ച രാവിലെ മരിച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കി.
കാറ്റിൽ അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വെന്റിലേറ്റർ ആംബുലൻസിൽ വഴിയിൽ കുടുങ്ങിയ രോഗി വെള്ളിയാഴ്ച പുലർച്ചെ മരിച്ചു.
