ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ആറാം ജയം; അർജന്റീനക്ക് സമനില

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ആറാം ജയം. പരാഗ്വയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്.

മറ്റൊരു മത്സരത്തില്‍ അർജന്റീനക്ക് കൊളംബിയയോട് സമനില വഴങ്ങേണ്ടി വന്നു. കൊളംബിയക്കെതിരെ ആദ്യ പത്തുമിനിറ്റിൽ രണ്ടുഗോളിന്​ മുന്നിട്ട ശേഷമായിരുന്നു അർജന്റീനക്കാര്‍ ജയം അടിയറവ്​ വെച്ചത്​.

മൂന്നാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമെറോ, എട്ടാം മിനുറ്റില്‍ ലിയാഡ്രോ പരേദേസ് എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റിയാണ് കൊളംബിയയുടെ തിരിച്ചടി തുടങ്ങിയത്.

ആറുമത്സരങ്ങളിൽ നിന്നും ആറും ജയിച്ച ബ്രസീൽ 18 പോയന്‍റുമായി ​ഗ്രൂപ്പിൽ ബഹുദൂരം മുന്നിലാണ്​.  ആറുകളികളിൽ നിന്നും 12 പോയന്‍റുള്ള അർജന്‍റീന പോയന്‍റ്​ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.