മക്കയിലെ ക്ലോക്ക് ടവറിന് ഇടിമിന്നലേറ്റു; പിന്നീട് ആകാശത്ത് തെളിഞ്ഞത് വെളിച്ച വിസ്മയം; വിഡിയോ

സൗദി അറേബ്യയിലെ മക്കയിൽ നിന്നുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മക്കയിലെ ഒരു ക്ലോക്ക് ടവറിൽ ഇടി മിന്നലേറ്റതിന് ശേഷം ആകാശത്തുണ്ടായ വെളിച്ച വിസ്മയത്തിന്റെ ഈ വിഡിയോ നിരവധി പേരാണ് പങഅകുവച്ചത്.

ജിദ്ദ കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ ആസ്‌ട്രോണമി സ്‌കോളറായ മുൽഹം എന്ന വ്യക്തിയാണ് ട്വിറ്ററിൽ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

മക്കയിലുണ്ടായ മഴയ്ക്കിടെ ബുർജ് അൽ സാറയിൽ ഇടിമിന്നലേറ്റപ്പോൾ എന്ന തലക്കെട്ടോടെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച പുറത്ത് വന്ന വിഡിയോ ഇതിനോടകം 1.4 മില്യൺ പേരാണ് കണ്ടിരിക്കുന്നത്.