UDF സർക്കാരിൻ്റെ പ്രധാന തിരഞ്ഞടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. രാവിലെ UDF പ്രവർത്തകരുടെ നേതൃത്വത്തിൽ ബസ്സുകൾക്ക് സ്വീകരണവും , യാത്രക്കാർക്ക് മധുര വിതരണവുമെല്ലാം നടത്തിയായിരുന്നു തുടക്കം
നിയമസഭാ തിരഞ്ഞെടുപ്പിൽ UDFൻ്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അധികാരത്തിൽ വന്നാൽ KSRTC യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നത്. സർക്കാർ അധികാരത്തിലേറി ആദ്യ തീരുമാനങ്ങളിൽ ഉൾപ്പെടുത്തി കൊണ്ടാണ് ഇപ്പോൾ ജൂൺ 15 ന് പ്രഖ്യാപനം നിറവേറുന്നത്. ഇന്ദിരാ ഗ്യാരണ്ടിയിൽ ഉൾപ്പെട്ട പദ്ധതി പ്രിയദർശിനി എന്ന പേരിലാണ് ആരംഭിച്ചത്.ഓൾഡിനറി ബസ്സുകളിലാണ് ആദ്യ ഘട്ടത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിട്ടുള്ളത് , മുഖ്യമന്ത്രി വിഡി സതീശൻ തിരുവനന്തപുരത്ത് സൗജന്യ യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു
രാവിലെ വിവിധ കേന്ദ്രങ്ങളിൽ സൗജന്യ യാത്രാ സർവ്വീസുള്ള ബസ്സുകൾക്ക് UDF പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണവും യാത്രക്കാർക്ക് മധുര വിതരണവുമെല്ലാം നടത്തി. പട്ടാമ്പി ബസ്സ്റ്റാൻഡിൽ നഗരസഭാ ചെയർമാൻ ടി.പി ഷാജി , വൈസ് ചെയർപേഴ്‌സൺ അസ്‌ന ഹനീഫ എന്നിവരും മറ്റ് കൗൺസർമാരും പങ്കെടുത്തു ,ചെർപ്പുളശ്ശേരിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ KSRTC ബസ്സിന് സ്വീകരണവും , ഡ്രൈവർക്കും കണ്ടക്ടർക്കും മധുര വിതരണവും നടത്തി. മണ്ഡലം പ്രസിഡൻ്റ് അക്ബറലി ,UDF നിയോജക മണ്ഡലം ചെയർമാൻ ടി ഹരിശങ്കർ , മണ്ഡലം വൈസ് പ്രസിഡൻ്റ് കെ ഉണ്ണികൃഷ്ണൻ. കൗൺസിലർമാരായ ശ്രീലജ വാഴക്കുന്നത്ത് , സുമിത്ര , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം.വി ബീന എന്നിവർ പങ്കെടുത്തു
