കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം

പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ ആണ് മരിച്ചത് , 62 വയസായിരുന്നു ,, നൂറിലധികം ഡെങ്കിപനി കേസുകൾ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

മൂന്ന് ദിവസം മുമ്പാണ് ഇവർക്ക് പനി ബാധിച്ചത്,തുടർന്ന് എലുമ്പുലാശ്ശേരി കുടുബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് ശേഷം പനി മാറാത്തതിനെ തുടർന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിൽ എത്തി നടത്തിയ പരിശോധനയിൽ ഡെങ്കിപനി ആണെന്ന് സ്ഥിരീകരിക്കുകയും ഡോക്ടർ ജില്ലാ ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് നിർദ്ദേശിക്കുകയും ചെയ്തു.  എന്നാൽ ഇവർ ജില്ലാ ആശുപത്രിയിൽ പോയില്ല. വൈകുന്നേരം അസുഖം കൂടിയതിന് തുടർന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വെറ്റിലേറ്ററിലേക്ക് മാറ്റുകയും ശനിയാഴ്ച പുലർചെ 4 മണിക്ക് മരണപ്പെടുകയുമായിരുന്നു,, നൂറിലധികം ഡെങ്കിപ്പനി കേസുകളാണ് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുളളത്. രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു.സാഹചര്യം നേരിടാൻ ആരോഗ്യ വകുപ്പും പഞ്ചായത്തും സന്നദ്ധമാണെന്നും പൊതു ജനങ്ങളുടെ പൂർണമായ സഹകരണം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമാണെന്നും പ്രസിഡൻ്റ് ഷീബ പാട്ടത്തൊടി പറഞ്ഞു

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia