മണ്ണാർക്കാട് ചിറക്കൽപ്പടി പാറോപ്പാടത്ത് വെട്ടിയാം കുന്ന് സജിയുടെ മകൻ വി.എസ്. സനുവി നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.17 വയസായിരുന്നു.
മുള്ളത്ത് പാറയിലുള്ള അമ്മ വീട്ടിലാണ് തുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ് കിടന്നുറങ്ങിയ സനു രാവിലെ ഒമ്പത് മണിയായിട്ടും എഴുന്നേല്ക്കാത്തതിനെ തുടർന്ന് റൂമിലെത്തിയപ്പോഴാണ് തുണിയിൽ തൂങ്ങിയ നിലയിൽ മ്യതദേഹം കണ്ടെത്തിയത്. കല്ലടിക്കോട് പോലീസ് കേസെടുത്തു. തച്ചംമ്പാറ ദേശബന്ധു സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. മരണകാരണം അറിവായിട്ടില്ല.
