റെക്കോർഡുകൾ തകർത്ത് സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 960 രൂപ വര്‍ധിച്ച് 52280 രൂപയിലെത്തി. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. മാര്‍ച്ച് 29നാണ് സ്വര്‍ണവില അര ലക്ഷം കടന്ന് റെക്കോര്‍ഡ് വിലയിലെത്തിയത്. ഏപ്രില്‍ മൂന്നിന് 51,000 രൂപ കടന്നു. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ പവന് കൂടിയത് 2920 രൂപയാണ്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. യുഎസ് മാർക്കറ്റ് ഓപ്പൺ ചെയ്തപ്പോൾ വില 35 ഡോളർ വർദ്ധിച്ച് സ്വർണ്ണവില 2325 ഡോളറിലേക്ക് കുതിച്ചിട്ടുണ്ട്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.30 ആണ്. 24 കാരറ്റ് സ്വർണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 74 ലക്ഷം രൂപയായി.