International Latest News

റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ 25 വിക്ഷേപണം വിജയകരം; ദക്ഷിണധ്രുവം തൊടാൻ ഇന്ത്യയോട് മത്സരം

മോസ്കോ: റഷ്യയുടെ ചാന്ദ്ര ലാൻഡർ ലൂണ 25 വിക്ഷേപണം വിജയകരം. ഇന്ത്യൻ പേടകമായ ചന്ദ്രയാൻ 3 ലാൻഡ് ചെയ്യുന്നതിന് മുമ്പ് ചന്ദ്രനിലിറങ്ങാനാണ് റഷ്യയുടെ ശ്രമം. ഏകദേശം 50 വർഷത്തിന് ശേഷമാണ് റഷ്യയുടെ ലൂണ ചന്ദ്രനിലേക്ക് കുതിച്ചത്. റഷ്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ വോസ്റ്റോക്നി സ്‌പേസ് പോർട്ടിൽ നിന്നാണ് ലൂണ 25 വിക്ഷേപിച്ചത്. റഷ്യൻ ലൂണാർ ലാൻഡർ ആ​ഗസ്റ്റ് 23ന് ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷ. ഇതേ ദിവസമാണ് ഇന്ത്യയുടെ പേടകമായ ചാന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങുക. സോയൂസ്-2 റോക്കറ്റ് ആണ് ലൂണ […]

International Latest News

വനിതാ ഐപിഎൽ സംപ്രേഷണാവകാശം വയാകോം 18ന്

വനിതാ ഐപിഎൽ സംപ്രേഷണാവകാശം റിലയൻസ് ഗ്രൂപ്പിൻ്റെ വയാകോം 18ന്. ഇന്ന് നടന്ന ലേലത്തിലാണ് വയാകോം അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 2027 വരെ വയാകോം സംപ്രേഷണം തുടരും. 951 കോടി രൂപ മുടക്കിയാണ് വയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് മൂല്യം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം ട്വീറ്റ് ചെയ്തു. സ്റ്റാർ ഇന്ത്യ, ഫേസ്ബുക്ക്, തുടങ്ങിയ പ്രമുഖരെയൊക്കെ പിന്തള്ളിയാണ് വയാകോം 18 സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഇക്കൊല്ലം മുതൽ 2027 വരെയുള്ള […]

COVID-19 International

യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് എയര്‍ഇന്ത്യ

ദുബായ്: പുതുവര്‍ഷാഘോഷങ്ങള്‍ക്കുള്ള യാത്രാ തിരക്കിലാണ് പ്രവാസികള്‍. ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങള്‍ക്ക് ശേഷം ഗള്‍ഫ് നാടുകളിലേയ്ക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലും. ഈ ഘട്ടത്തിലാണ് കോവിഡ് വീണ്ടും ആശങ്കയാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യഎക്‌സ്പ്രസും പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്കാണ് എയര്‍ ഇന്ത്യയുടെ മാര്‍ഗ നിര്‍ദ്ദേശം. യാത്രക്കാര്‍ പാലിക്കേണ്ട ജാഗ്രത: മാസ്‌കും സാമൂഹിക അകലവും. എയര്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാന നിര്‍ദ്ദേശമാണ് മാസ്‌കും സാമൂഹിക അകലവും. യാത്രക്കാര്‍ മാസ്‌ക് ധരിക്കണം, […]

COVID-19 International

വിദേശത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ദില്ലി: കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി. ചില രാജ്യങ്ങളിൽ കേസുകൾ കൂടുന്നതിൽ  പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളിലേക്ക് ജനങ്ങൾ കടന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ജാഗ്രത നിർദ്ദേശം. എല്ലാവരും മാസ്ക് ധരിക്കണം. ശുചിത്വം പാലിക്കണം. സൂക്ഷിച്ചാൽ സുരക്ഷിതരാകാം. ജാഗ്രത കുറവ് മറ്റൊരു ഉത്സവ കാലത്തിൻറെ സന്തോഷമില്ലാതാക്കാൻ ഇടവരുത്തരുതെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. ഉത്സവകാലങ്ങളിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് […]

International

കറൻസിയിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്തണം; നിർദേശവുമായി അർജന്റീന സെൻട്രൽ ബാങ്ക്

ലോകകപ്പ് വിജയത്തിന് പിന്നാലെ ആയിരം പെസോ കറൻസിയിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്താൻ അർജന്റീന സെൻട്രൽ ബാങ്കിന്റെ നിർദേശം. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പത്രമായ എൽ ഫിനാൻസിയറോയാണ് വിവരം പുറത്തുവിട്ടത്. ഇന്ത്യൻ എക്സ്പ്രസ്സ്, ദി ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നു. മെസിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ലോകകപ്പ് ഫൈനലിന് മുമ്പ് തന്നെ അധികാരികൾ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അർജന്റീനിയൻ സെൻട്രൽ ബാങ്കിലെ അംഗങ്ങൾ ഇക്കാര്യം ‘തമാശയായി’ നിർദേശിച്ചതാണെന്നും […]

International

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. നേപ്പാൾ സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് മോചനം. 2003 മുതൽ കാഠ്മണ്ഡുലിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. 1960കളിൽ മോഷണത്തിൽ തുടങ്ങി 1970 കളിൽ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയൽ കില്ലറാണ് ചാൾസ് ശോഭരാജ്. ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് ഇയാൾ. 1972നും 1976നും ഇടയിൽ 24 ഓളം കൊലപാതകങ്ങൾ ചാൾസ് നടത്തി. കൊല്ലപ്പെട്ടതെല്ലാം ചാൾസുമായി സൗഹൃദം പുലർത്തിയിരുന്നവർ തന്നെ. കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുമായി സൗഹൃദം […]

International Technology

വാട്ട്‌സ്ആപ്പ് പ്രവർത്തനം നിലച്ചത് രണ്ട് മണിക്കൂർ; കാരണം…

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി ഇന്നലെ വാട്ട്‌സ്ആപ്പിന്റെ പ്രവർത്തനം നിലച്ചു. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് രണ്ട് മണിക്കൂറോളം ആപ്പും വെബ് ക്ലയന്റുകളും പ്രവർത്തനരഹിതമായിരുന്നു. തകരാർ കാരണം, ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാനോ വാട്ട്‌സ്ആപ്പ് ഓഡിയോ, വീഡിയോ കോൾ പോലുള്ള സേവനങ്ങൾ ഉപയോഗിക്കാനോ കഴിഞ്ഞില്ല. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് അതിന്റെ സേവനങ്ങൾ ലോകമെമ്പാടും നിലച്ചത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ്. “ഞങ്ങളുടെ ഭാഗത്തെ സാങ്കേതിക പിഴവിന്റെ ഫലമാണ് ഹ്രസ്വമായ തടസ്സം നേരിട്ടത്. പ്രശ്നം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ഇന്ത്യ ടുഡേ ടെക്കിന് നൽകിയ പ്രസ്താവനയിലാണ് കമ്പനി വക്താവ് […]

International Latest News Technology

വാട്ട്സപ്പ് നിശ്ചലം, എന്താണ് സംഭവമെന്ന് അന്വേഷിച്ച് ട്വിറ്റർ ട്രെൻഡ്

ആദ്യം ഡബിൾ ടിക്ക് ലഭിക്കാതെയായി, പിന്നെ ​ഗ്രൂപ്പ് മെസേജുകൾ പോവാതെയായി, അവസാനം വാട്ട്സപ്പ് സേവനം പൂർണമായും നിലച്ചതോടെ ഉപഭോക്താക്കൾ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറായി വാട്ട്സപ്പിൽ അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ സേവനം പൂർണമായി നിലക്കുകയായിരുന്നു. വാട്ട്സപ്പിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പൊരിഞ്ഞ ചർച്ചകൾ നടക്കുകയാണ്. അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്ക് കാണുന്നില്ലെങ്കിലും കിട്ടേണ്ടവർക്ക് മേസേജ് ലഭിക്കുന്നുണ്ട് എന്നതാണ് തമാശ. ഇതോടെ അത്യാവശ്യമായി മേസേജ് അയച്ചവർ മൊത്തത്തിൽ കൺഫ്യൂഷനിലായി. കിട്ടേണ്ടവർക്ക് […]

International Technology

ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് ലൈസൻസിന് അപേക്ഷയുമായി ഇലോണ്‍ മസ്ക്

ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കുന്നതിനുള്ള നീക്കം ഇലോണ്‍ മസ്ക് ആരംഭിച്ചതായി റിപ്പോർട്ട്. മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്സ് ഉപവിഭാഗമായ സ്റ്റാര്‍ലിങ്ക് കമ്മ്യൂണിക്കേഷന്‍സിന്റെ സേവനം ഇന്ത്യയില്‍ ആരംഭിക്കുന്നതിനായി ടെലികോം വകുപ്പിന് ലൈസന്‍സ് അപേക്ഷ നൽകിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) ലൈസന്‍സിന് വേണ്ടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പാണ് നിയമങ്ങൾക്കനുസൃതമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഔദ്യോഗിക ഉറവിടം അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആഗോള കമ്പനികൾ ഇന്ത്യൻ […]

FOOTBALL International

മെസിക്കും റൊണാൾഡോയ്ക്കുമൊപ്പം ഛേത്രി; ഫേസ്ബുക്ക് പോസ്റ്റുമായി ഫിഫ

ഇതിഹാസ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം ഇന്ത്യൻ ഇതിഹാസവും ദേശീയ ടീം ക്യാപ്റ്റനുമായ സുനിൽ ഛേത്രി. സുനിൽ ഛേത്രിയെപ്പറ്റിയുള്ള ‘സുനിൽ ഛേത്രി| ക്യാപ്റ്റൻ ഫൻ്റാസ്റ്റിക്’ എന്ന ഫിഫ പ്ലസ് ഡോക്യുമെൻ്ററിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മലയാളികളടക്കം നിരവധി പേർ ഈ പോസ്റ്റിൽ കമൻ്റ് ചെയ്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് ഫിഫ അവതരിപ്പിച്ച ഒടിടി പ്ലാറ്റ്ഫോമാണ് ഫിഫ പ്ലസ്. ഫുട്ബോളുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററികളും മറ്റുമാണ് ഈ പ്ലാറ്റ്ഫോമിലുള്ളത്. മൂന്ന് ഭാഗങ്ങളായാണ് […]