kerala Malappuram Sports

‘അൽ രിഹ്ല’ എത്തി, വില 13,000 രൂപ; ലോകകപ്പ് ആവേശത്തിന് കിക്ക് ഓഫ് ആയി മലപ്പുറം

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ‘അൽ രിഹ്ല’ മഞ്ചേരിയിലെത്തി. 620 ഖത്തർ റിയാലാണ് പന്തിന്‍റെ വില. ഏകദേശം 13,000 രൂപയാണ് നാട്ടിലെ വില. ഫിഫ സ്‌പോർട്‌സ് ഉടമ മുഹമ്മദ് സലീമാണ് ഖത്തറിൽ നിന്ന് പന്ത് ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലേക്ക് എത്തിച്ചത്. യാത്ര, സഞ്ചാരം എന്നാണ് അൽ രിഹ്ല എന്ന അറബി വാക്കിന്റെ ഭാഷാർഥം. സംഘാടകരുടെ അനുമതി കിട്ടിയാൽ പന്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്ന പയ്യനാട്ട് ഫുട്ബോള്‍ മൈതാനത്ത് പ്രദർശനം നടത്തുമെന്ന് സലീം പറയുന്നു. ഖത്തറിലുള്ള […]

FOOTBALL Sports

റയൽ മാഡ്രിഡിൽ എംബാപ്പെയ്ക്ക് ഒപ്പം കളിക്കാൻ ആഗ്രഹമുണ്ട്; ബെൻസിമ

എംബാപ്പെയ്‌ക്കൊപ്പം റയൽ മാഡ്രിഡിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് കരിം ബെൻസിമ. ഫ്രഞ്ച് സ്‌ട്രൈക്കർ എംബാപ്പെയെ ക്ലബ്ബിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ബെൻസിമയുടെ പ്രതികരണം. “ഫ്രാൻസ് ടീമിൽ അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഞാൻ ആസ്വദിക്കാറുണ്ട്. എംബാപ്പെ ഒരു മികച്ച കളിക്കാരനാണ്. ഞാൻ പല തവണ മുമ്പ് പറഞ്ഞിട്ടുണ്ട്… വീണ്ടും ആവർത്തിക്കാൻ തയ്യാറാണ്.. എംബാപ്പെ റയലിലേക്ക് വരണം എന്നാണ് എന്റെ ആഗ്രഹം” – ബെൻസീമ പറഞ്ഞു. ഒരു ദിവസം ഇത് നടക്കും എന്നും ബെൻസീമ പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ ജനുവരിയോടെ എംബാപ്പെ ഫ്രീ […]

FOOTBALL Sports

മെസിക്ക് ആദ്യ ഗോൾ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്ജിക്ക് ജയം

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പാരിസ് സെൻ്റ് ജെർമനു ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാർ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ, ലയണൽ മെസി എന്നിവരാണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്. പിഎസ്ജി ജഴ്സിയിൽ മെസിയുടെ ആദ്യ ഗോളാണ് ഇത്. കളി തുടങ്ങി എട്ടാം മിനിട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. എംബാപ്പെയുടെ ലോ ക്രോസ് നെയ്മർക്ക് കണക്ട് ചെയ്യാനായില്ലെങ്കിലും കൃത്യമായി ഇടപെട്ട ഗുയെ ഗോൾവല കുലുക്കി. സമനില ഗോളിനായി സിറ്റി […]

FOOTBALL Sports

റഹീം സ്റ്റെർലിങ് ബാഴ്സയിലേക്ക്?

മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലണ്ട് വിങ്ങർ റഹീം സ്റ്റെർലിങ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്കെന്ന് സൂചന. ജനുവരിയിലെ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ ഒപ്പം കൂട്ടാനാണ് ബാഴ്സയുടെ ശ്രമം. സീസണിൽ ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷ് എത്തിയതോടെ സ്റ്റെർലിങിന് സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞു. അതുകൊണ്ട് തന്നെ ക്ലബ് വിടാൻ താരത്തെ സിറ്റി അനുവദിച്ചേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ബാഴ്സലോണയ്ക്ക് ട്രാൻസ്‌ഫർ ഫീ നൽകി സ്റ്റെർലിങിനെ വാങ്ങാനാവില്ല. പകരം വായ്പാടിസ്ഥാനത്തിൽ താരത്തെ ടീമിലെത്തിക്കാനാണ് ബാഴ്സ ശ്രമിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ […]

CRIME Sports

പരിശീലന മത്സരത്തിൽ ഡിവില്ല്യേഴ്സിനു സെഞ്ചുറി; തകർപ്പൻ ബാറ്റിംഗുമായി അസ്‌ഹറുദ്ദീൻ: വിഡിയോ

ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ ഇൻട്ര സ്ക്വാഡ് മത്സരത്തിൽ തകർത്തടിച്ച് സൂപ്പർ താരം എബി ഡിവില്ല്യേഴ്സ്. ഡിവില്ല്യേഴ്സിനൊപ്പം മലയാളി താരം മുഹമ്മദ് അസ്‌ഹറുദ്ദീനും തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. എന്നാൽ, ടീമിനെ വിജയത്തിലെത്തിക്കാൻ ഇരുവർക്കും സാധിച്ചില്ല. ഹർഷൽ പട്ടേൽ ഇലവനും ദേവ്ദത്ത് പടിക്കൽ ഇലവനും തമ്മിലായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത ഹർഷൽ പട്ടേൽ ഇലവനു വേണ്ടി ഡിവില്ല്യേഴ്സ് 46 പന്തുകൾ നേരിട്ട് 104 റൺസെടുത്തു. 7 ബൗണ്ടറികളും 10 സിക്സറുകളും സഹിതമായിരുന്നു സൂപ്പർ […]

FOOTBALL Sports

മത്സരത്തിനിടെ എതിർ ടീം അംഗത്തിന്റെ ടാക്കിൾ; ലിവർപൂൾ യുവതാരം ഹാർവി എലിയറ്റിന് ഗുരുതര പരുക്ക്: വിഡിയോ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ലിവർപൂളിൻ്റെ യുവതാരം ഹാർവി എലിയറ്റിന് ഗുരുതര പരുക്ക്. ഇന്ന് ലീഡ്സ് യുണൈറ്റഡുമായി നടക്കുന്ന മത്സരത്തിനിടെയാണ് താരത്തിൻ്റെ മുട്ടുകാലിന് ഗുരുതര പരുക്ക് പറ്റിയത്. ലീഡ്സ് യുണൈറ്റഡ് താരം പാസ്കൽ സ്ട്രുയ്കിൻ്റെ ടാക്കിളിലായിരുന്നു പരുക്ക്. ടാക്കിളിൽ വേദന കൊണ്ട് പുളഞ്ഞ് നിലത്തുവീണ താരത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. https://twitter.com/i/status/1437096518901633028   മത്സരത്തിൻ്റെ 60ആം മിനിട്ടിലായിരുന്നു സംഭവം. പന്തുമായി കുതിക്കുകയായിരുന്ന ഹാർവിയെ പാസ്കൽ സ്ലൈഡിംഗ് ടാക്കിളിൽ വീഴ്ത്തുകയായിരുന്നു. ഉടൻ ഇരു ടീമിലെയും താരങ്ങൾ ഓടിയെത്തി. […]

FOOTBALL Sports

തോൽവി അറിയാതെ 36 മത്സരങ്ങൾ; ഇറ്റലിക്ക് ലോക റെക്കോർഡ്

ഏറ്റവുമധികം മത്സരങ്ങളിൽ തോൽവി അറിയാത്ത ദേശീയ ടീമെന്ന റെക്കോർഡ് ഇറ്റലിക്ക്. കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോക റെക്കോർഡ് കുറിച്ചത്. ഇതുവരെ 36 മത്സരങ്ങളാണ് മാൻസീനിയുടെ സംഘം പരാജയമറിയാതെ പൂർത്തിയാക്കിയത്. പരാജയമറിയാതെ 35 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ബ്രസീലിൻ്റെയും (1993-96) സ്പെയിൻ്റെയും (2007-09) നേട്ടമാണ് ഇന്നലെ ഇറ്റലി പഴങ്കഥയാക്കിയത്. മാൻസീനിക്ക് കീഴിൽ ഏതാണ്ട് മൂന്ന് വർഷത്തോളമായി ഇറ്റലി തോൽവി അറിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് […]

Sports

പാരാലിമ്പിക്സ്: ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടുംസ്വർണം. പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ എസ്എച്ച് 4 വിഭാഗത്തിൽ കൃഷ്ണ നഗർ ആണ് ഇന്ത്യക്കായി അഞ്ചാം സ്വർണം നേടിയത്. മൂന്ന് സെറ്റുകൾ നീണ്ട മത്സരത്തിൽ ഹോങ്കോങിൻ്റെ മാൻ കൈ ചുവിനെ കീഴടക്കിയാണ് ഇന്ത്യൻ താരത്തിൻ്റെ സുവർണ നേട്ടം. സ്കോർ 21-17, 16-21, 21-17. ഇതോടെ ഇന്ത്യയുടെ മെഡൽ നില 19 ആയി. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവുമാണ് ഇന്ത്യയ്ക്കുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ത്യൻ താരവും ഹോങ്കോങ് താരവും തമ്മിൽ കാഴ്ചവച്ചത്. […]

FOOTBALL Sports

ഇൻസ്റ്റഗാം റെക്കോർഡുകൾ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ അനൗൺസ്മെന്റ്

ഇൻസ്റ്റഗ്രാം റെക്കോർഡുകൾ തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചെന്നറിയിച്ചുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോസ്റ്റ്. ഒരു സ്പോർട്സ് ടീമിന് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന നേട്ടമാണ് ഈ അനൗൺസ്മെൻ്റ് പോസ്റ്റിനു ലഭിച്ചത്. 12 മില്ല്യണിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്. അതേസമയം, ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ നേടിയ കായിക സംബന്ധിയായ പോസ്റ്റ് ലയണൽ മെസിക്ക് സ്വന്തമാണ്. കോപ്പ അമേരിക്ക ട്രോഫിയുമായി ഇരിക്കുന്ന മെസിയുടെ ചിത്രത്തിനു ലഭിച്ചത് 23 മില്ല്യണോളം ലൈക്കുകളാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ തിരികെയെത്തി എന്ന പ്രഖ്യാപനത്തിനു പിന്നാലെ […]

National Sports

അടിച്ചുകളഞ്ഞ പന്ത് സ്വയം തിരയുന്ന ധോണി; വിഡിയോ വൈറൽ

ഐപിഎൽ രണ്ടാം പാദത്തിനായി യുഎഇയിലെത്തിയ ടീമുകൾ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. എല്ലാ ടീമുകളും യുഎഇയിൽ എത്തിയിട്ടില്ലെങ്കിലും മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും അടക്കമുള്ള ചില ഫ്രാഞ്ചൈസികൾ തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലന ക്യാമ്പിലെ ഒരു ദൃശ്യം ഇപ്പോൾ വൈറലാവുകയാണ്. പരിശീലനത്തിനിടെ പടുകൂറ്റൻ സിക്സർ അടിച്ച ധോണി സ്വയം ആ പന്ത് തിരയുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പരിശീലനത്തിനിടെ ധോണി അടിക്കുന്ന നിരവധി സിക്സറുകളിൽ ഒന്ന് […]