ഏഴ് വയസുകാരന് തെരുവ് നായ ആക്രമണം. മണ്ണാർക്കാട് വിയ്യക്കുറിശ്ശിയിൽ ഹരീഷിന്റെ മകൻ സായൂജിനാണ് തെരുവ് നായയുടെ കടിയേറ്റത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടി വീടിന് മുൻപിൽ കളിക്കുന്നതിനിടെ വിയ്യക്കുറിശ്ശി സ്കൂളിന് സമീപത്തെ ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ തെരുവ് നായകളുടെ കൂട്ടം ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് കുട്ടിയെ രക്ഷപെടുത്തിയത്. കാലിന്റെ മുട്ടിനാണ് കടിയേറ്റത്. മണ്ണാർക്കാട് താലൂക്കാശുപത്രിയിലെത്തിച്ച സായൂജിനെ ചികിത്സക്ക് ശേഷം വിട്ടയച്ചു.