മുണ്ടുർ തൂത സംസ്ഥാനപാതയിൽ മാങ്ങോട് ആംബുലൻസ് തലകീഴായി മറിഞ്ഞ് അപകടം… അമ്പലപ്പാറയിൽ നിന്നും രോഗിയുമായി വരികയായിരുന്നു ആംബുലൻസ് ആണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും ഗുരുതരപരിക്കില്ല..
മുണ്ടൂർ തൂത സംസ്ഥാനപാതയിൽ മാങ്ങോട് മെഡിക്കൽ കോളേജിന് സമീപമാണ് ആംബുലൻസ് തലകീഴായി മറിഞ്ഞ അപകടമുണ്ടായത്… ഇന്ന് രാവിലെ 9:15 ടെയാണ് അപകടമുണ്ടായത്. അമ്പലപ്പാറയിൽ നിന്നും കിടപ്പുരോഗി യുമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന സേവാഭാരതിയുടെ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് ആംബുലൻസിൽ ഡ്രൈവറെ കൂടാതെ രോഗിയും മൂന്ന് പേരുമുണ്ടായിരുന്നെങ്കിലും. ആർക്കും ഗുരിതര പരിക്കുകളില്ല. പരിക്കേറ്റവരെയും , കിടപ്പു രോഗിയോയും മറ്റൊരാംബുലൻസിൽ മാങ്ങോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകട സമയത്ത് നല്ല മഴയുണ്ടായതിനാൽ വാഹനം നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറയുകയായിരുന്നു.